അൽ-സബൂർ 105

תְּהִלִּים (Tehillim)

ഇസ്രായീലിനെ നയിച്ച മഅ്ബൂദ്


105 1റബ്ബുൽ ആലമീനു ശുക്ർ ചെയ്യുവിന്‍; അവിടുത്തെ ഇസ്മിൽ ഇസ്തിഗാസ നടത്തുവിൻ; അവിടുത്തെ അമലുകള്‍ ഖൌമുകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.

2അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; മദ്ഹും ബൈത്തുകളും ചൊല്ലുവിൻ; അവിടുത്തെ അമലുകള്‍ വര്‍ണിക്കുവിന്‍.

3അവിടുത്തെ ഖുദ്ദൂസി ഇസ്മിൽ ഫഖ്ർ കൊള്ളുവിന്‍; റബ്ബുൽ ആലമീനെ അന്വേഷിക്കുന്നവരുടെ ഖൽബ് സുറൂറിലാകട്ടെ!

4റബ്ബുൽ ആലമീനെയും അവിടുത്തെ ഖുദ്രത്തിനെയും തലബാക്കുവിന്‍; ദാഇമായി അവിടുത്തെ തിരു ഹള്ദ്രത്ത് തേടുവിന്‍.

5അവിടുന്നു ചെയ്ത അജീബായ അമലുകളെ ഓര്‍ക്കുവിന്‍; അവിടുത്തെ അജീബായ അമലുകളെയും അഹ്കാമിനെയും തന്നെ.

6അവിടുത്തെ അബ്ദായ ഇബ്രാഹീമിൻറെ ഔലാദേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാഖൂബിന്റെ യാ ബനിയ്യ, ദിക്റാക്കുവിന്‍.

7അവിടുന്നാണു നമ്മുടെ റബ്ബുൽ ആലമീനായ തമ്പുരാൻ; അവിടുത്തെ അഹ്കാം അർളിനു മുഴുവന്‍ ബാധകമാകുന്നു.

8അവിടുന്നു തന്റെ അഹ്ദ് അബദിയായി അനുസ്മരിക്കും; തന്റെ മൌഊദ് ജീലുകള്‍ വരെ ഓര്‍മിക്കും.

9ഇബ്രാഹീമിനോടു ചെയ്ത അഹ്ദ്, ഇസഹാക്കിനു ഖസമോടെ നല്‍കിയ മൌഊദ് തന്നെ.

10അവിടുന്ന് അതു യാഅ്ഖൂബിന് ഒരു ശർആയും ഇസ്രായീലിനു അബദിയായ ഒരു അഹ്ദായും സ്ഥിരീകരിച്ചു.

11അവിടുന്ന് അരുളിച്ചെയ്തു: നിനക്കു ഫർളാക്കിയ ഓഹരിയായി ഞാന്‍ കാനാന്‍ ബലദ് നല്‍കും.

12അന്ന് അവര്‍ അദദിൽ കുറഞ്ഞവരും നിസ്‌സാരരും അവിടെ ഗരീബുകളും ആയിരുന്നു.

13അവര്‍ ഖൌമുകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു.

14ആരും അവരെ ളുൽമ് ചെയ്യാൻ[a] 105.14 ളുൽമ് ചെയ്യാൻ അദാബിലാക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു മലിക്കുകളെ ശാസിച്ചു.

15എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ നബിമാര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് അംറ് ചെയ്തു.

16അവിടുന്നു ബലദില്‍ ക്ഷാമം വരുത്തുകയും അപ്പമാകുന്ന താങ്ങു തകര്‍ത്തുകളയുകയും ചെയ്തു.

17അപ്പോള്‍, അവര്‍ക്കു മുന്‍പായി അവിടുന്ന് ഒരുവനെ അയച്ചു; അബ്ദായി വില്‍ക്കപ്പെട്ട യൂസുഫിനെത്തന്നെ.

18അവന്റെ രിജ് ലുകള്‍ വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ ഉനുഖിൽ ഇരുമ്പുപട്ട മുറുകി.

19അവന്‍ പ്രവചിച്ചതു സംഭവിക്കുവോളം റബ്ബുൽ ആലമീന്റെ കലിമത്ത് അവനെ പരീക്ഷിച്ചു.

20മലിക്ക് അവനെ ആളയച്ചു വിടുവിച്ചു; ഖൌമുകളുടെ മാലിക് അവനെ സ്വതന്ത്രനാക്കി.

21തന്റെ ബൈത്തിന്റെ അർബാബും തന്റെ സമ്പത്തിന്റെ സുൽത്താനുമായി അവനെ നിയമിച്ചു.

22തന്റെ അമീറുമാര്‍ക്ക് ഉചിതമായ അസ്ർ[b] 105.22 അസ്ർ (തടവ്, ബന്ധനം) നല്‍കാനും തന്റെ ശ്രേഷ്ഠന്‍മാര്‍ക്കു ഹിക്മത്ത് ഉപദേശിക്കാനും അവനെ നിയോഗിച്ചു.

23അപ്പോള്‍ ഇസ്രായീല്‍ മിസ്റിലേക്കു വന്നു; യാഖൂബു ഹാമിന്റെ ബലദിൽ ചെന്നു പാര്‍ത്തു.

24അള്ളാഹു[c] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) വതഅലാ തന്റെ ഖൌമിനെ മക്കളാൽ ബർക്കത്തുള്ളവരാക്കി; തങ്ങളുടെ അദുവ്വുകളെക്കാള്‍ ഖവിയ്യുകളാക്കി.

25തന്റെ ഖൌമിനെ വെറുക്കാനും തന്റെ അബ്ദിനോട് കൗശലം കാണിക്കാനും വേണ്ടി അവിടുന്ന് അവരെ പ്രേരിപ്പിച്ചു.

26അവിടുന്നു തന്റെ അബ്ദായ മൂസായെയും താന്‍ മുഖ്താറാക്കിയ ഹാറൂനെയും അയച്ചു.

27അവര്‍ അവരുടെ ഇടയില്‍ അവിടുത്തെ അലാമത്തുകളും ഹാമിന്റെ അർളിൽ അജീബായ കാര്യങ്ങളും പ്രവര്‍ത്തിച്ചു.

28അവിടുന്ന് ളുൽമത്ത് അയച്ചു നാടിനെ ഇരുട്ടിലാക്കി; അവര്‍ അവിടുത്തെ കലിമത്തിനെ എതിര്‍ത്തു.

29അവിടുന്ന് അവരുടെ ജലമെല്ലാം ചോരയാക്കി, അവരുടെ സമക്കുകൾ ചത്തൊടുങ്ങി.

30അവരുടെ ബലദിൽ തവളകള്‍ നിറഞ്ഞു, അവരുടെ മലിക്കുകളുടെ മണിയറകളില്‍പ്പോലും.

31അവിടുന്നു അംറാക്കി; ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെ നാട്ടിലെങ്ങും നിറഞ്ഞു.

32അവിടുന്ന് അവര്‍ക്കു മത്വറിനു പകരം ഹജർമഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം ബർഖ് പാഞ്ഞു.

33അവിടുന്ന് അവരുടെ ഇനബുത്തോട്ടങ്ങളും അത്തീൻ ശജറകളും തകര്‍ത്തു; അവരുടെ ബലദിലെ ശജറത്തുകൾ ഹലാക്കാക്കി.

34അവിടുന്നു കല്‍പിച്ചപ്പോള്‍ ജറാദുകകള്‍ വന്നു; സംഖ്യാതീതമായി അവ വന്നു.

35അവ അവരുടെ ബലദിലെ സകല സസ്യങ്ങളും അവരുടെ ഹഖ്ലിലെ സകല മഹ്സൂലുകളും തിന്നൊടുക്കി.

36അവരുടെ ബലദിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യസമറത്തുകളെ, മുഴുവന്‍ അവിടുന്നു ഹലാക്കാക്കി.

37ബഅ്ദായായി, അവിടുന്ന് ഇസ്രായീലിനെ സ്വര്‍ണത്തോടും വെള്ളിയോടും കൂടെ മഗ്ഫിറത്ത് നൽകി നയിച്ചു; അവന്റെ ഖബീലകളില്‍ ഒരുവനും കാലിടറിയില്ല.

38അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്ർ സആദത്തിലായി[d] 105.38 സആദത്തിലായി സുറൂറിലായി ; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഖൌഫ് അതിന്റെ മേല്‍ നിപതിച്ചിരുന്നു;

39അവിടുന്ന് അവര്‍ക്കു തണലിനുവേണ്ടി ഒരു മേഘത്തെ വിരിച്ചു; ലയ് ലിൽ അൻവാർ നല്‍കാന്‍ തീ കത്തിച്ചു.

40അവര്‍ ചോദിച്ചു; അവിടുന്ന് സൽവക്ഷികളെ കൊടുത്തു; അവര്‍ക്കു വേണ്ടി ആകാശത്തുനിന്നു കസീറായി[e] 105.40 കസീറായി ബർക്കത്തായി മന്നപ്പം വര്‍ഷിച്ചു.

41അവിടുന്നു പാറ തുറന്നു;മാഅ് പൊട്ടിയൊഴുകി; അതു സ്വഹ്രായിലൂടെ നഹ്ർപോലെ പ്രവഹിച്ചു.

42എന്തെന്നാല്‍, അവിടുന്നു തന്റെ മുഖദ്ദസായ മൌഊദിനെയും തന്റെ അബ്ദായ ഇബ്രാഹീമിനെയും അനുസ്മരിച്ചു.

43അവിടുന്ന്, തന്റെ ഖൌമിനെ ഫറഹോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ബൈത്തുകൾ ചൊല്ലി, നയിച്ചു.

44അവിടുന്നു ഖൌമുകളുടെ ബലദുകൾ അവര്‍ക്കു നല്‍കി; ഖൌമുകളുടെ മിഹനത്തിന്റെ സമറത്ത് അവര്‍ കൈയടക്കി.

45അവര്‍ എന്നെന്നും തന്റെ ശർഉകളെ ആദരിക്കാനും തന്റെ ഹുകുമുകൾ അനുസരിക്കാനും വേണ്ടിത്തന്നെ. റബ്ബുൽ ആലമീന് മദ്ഹ് ചെയ്യുവിൻ!


Footnotes