ലൂക്കാ 24:1-35 Κατὰ Λουκᾶν (Kata Loukan)
ഈസാ അൽ മസീഹിന്‍റെ മയ്യത്ത് നിസ്കാരവും ജന്നത്ത് പ്രവേശനവും
24 1അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം ഫജറിന്റെ വഖ്തിൽ ഖബര്‍സ്ഥാനിലേക്കു പോയി. 2ഖബര്‍സ്ഥാനില്‍ നിന്നു ഹജർ ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. 3അവര്‍ അകത്തു കടന്നു നോക്കിയപ്പോള്‍ ഈസാ അൽ മസീഹിന്‍റെ മയ്യത്ത് അവിടെ കണ്ടില്ല. 4ഇതിനെക്കുറിച്ച് അമ്പരന്നു നില്‍ക്കവേ രണ്ടു മലക്കുകള്‍ അവര്‍ക്കു ളുഹൂറാക്കപ്പെട്ടു. 5അവര്‍ ബേജാറായി വജ്ഹ് കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ ഖബര്‍സ്ഥാനില്‍ തേടുന്നത് എന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു. 6ഇബ്നുള്ള ആസ്വികളുടെ യദില്‍ ഏല്‍പിക്കപ്പെടുകയും 7ക്രൂശിക്കപ്പെടുകയും മൂന്നാം യൌമിൽ ഊലാ ബഅ്സ് ചെയ്യപ്പെകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ ഈസാ അൽ മസീഹ് നിങ്ങളോടു പറഞ്ഞത് ദിക്റാക്കുവിന്‍. 8അപ്പോള്‍ അവര്‍ ഈസാ അൽ മസീഹിൻറെ ഖൌൽ ഓര്‍മിച്ചു. 9ഖബര്‍സ്ഥാനില്‍ നിന്നു തിരിച്ചു വന്ന് അവര്‍ ഇതെല്ലാം പതിനൊന്നു പേരെയും മറ്റെല്ലാവരെയും അറഫാക്കി. 10മഗ്ദലേന മറിയവും യോവാന്നയും യാക്കോബിന്‍റെ അമ്മയായ മറിയവും അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഈ ഉമൂർ സഹാബികളോടു പറഞ്ഞത്. 11അവര്‍ക്കാകട്ടെ ഈ ഖൌൽ കെട്ടുകഥ പോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ ഈമാൻ വെച്ചില്ല. 12എന്നാല്‍ സഫ് വാൻ എഴുന്നേറ്റ് ഖബര്‍സ്ഥാനിലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോള്‍ മയ്യത്ത് പൊതിഞ്ഞിരുന്ന തുണികള്‍ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചു കൊണ്ട് അവന്‍ തിരിച്ചു പോയി.
എമ്മാവൂസിലേക്കു പോയ സ്വഹാബികള്‍
13ആ യൌമിൽ തന്നെ അവരില്‍ രണ്ടുപേര്‍ ഉർശലീമില്‍ നിന്ന് തഖ് രീബൻ സിത്തൂന സ്താദിയോണ്‍ (7 മൈല്‍) അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. 14ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. 15അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടു പോകുമ്പോള്‍ ഈസാ അൽ മസീഹും ഖരീബിലെത്തി അവരോടൊപ്പം സഫർ ചെയ്തു. 16എന്നാല്‍, ഈസാ അൽ മസീഹിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം അവരുടെ അയ്നുകള്‍ മൂടപ്പെട്ടിരുന്നു. 17ഈസാ അൽ മസീഹ് അവരോടു സുആലാക്കി: എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അവര്‍ മ്ളാനവദനരായി നിന്നു. 18അവരില്‍ ക്ലെയോപാസ് എന്നു പേരായവന്‍ അദ്ദേഹത്തോടു സുആലാക്കി: ഈ ദിവസങ്ങളില്‍ ഉർശലീമില്‍ നടന്ന സംഭവമൊന്നും അറഫാവാത്ത അപരിചിതനാണോ നീ? 19അദ്ദേഹം സുആലാക്കി: ഏതു അംറുകള്‍? അവര്‍ പറഞ്ഞു: ഈസാ അൽ മസീഹിനെക്കുറിച്ചു തന്നെ. അദ്ദേഹം അള്ളാഹുവിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും അസീറായ ഒരു മുഹ്ജിസാത്തായിരുന്നു. 20ഞങ്ങളുടെ ഇമാം മുദീറുമാരും നേതാക്കളും അദ്ദേഹത്തെ മരണ വിധിക്ക് ഏല്‍പിച്ചു കൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു. 21ഇസ്രായീലിനെ മോചിപ്പിക്കാനുള്ളവന്‍ ഇദ്ദേഹമാണെന്ന് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. 22ഞങ്ങളുടെ കൂട്ടത്തിലുള്ള ചില മർഅത്തുകള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു സുബ്ഹിക്ക് അവര്‍ ഖബര്‍സ്ഥാനില്‍ പോയിരുന്നു. 23അദ്ദേഹത്തിന്‍റെ മയ്യത്ത് അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു മലക്കുകളുടെ ദര്‍ശനമുണ്ടായെന്നും ഈസാ അൽ മസീഹ് ജീവിച്ചിരിക്കുന്നു വെന്ന് അറിയിച്ചുവെന്നും പറഞ്ഞു. 24ഞങ്ങളുടെ ഹാളിറീങ്ങളിൽ ചിലരും ഖബര്‍സ്ഥാനിലേക്കു പോയി, മർഅത്തുകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, ഈസാ അൽ മസീഹിനെ അവര്‍ കണ്ടില്ല. 25അപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഭോഷന്‍മാരേ, നബിമാര്‍ പറഞ്ഞിട്ടുള്ളതു ഈമാൻ വെക്കാന്‍ കഴിയാത്ത വിധം ഖൽബ് മന്ദീഭവിച്ചവരേ, 26ഈസാ അല്‍ മസീഹ് ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? 27മൂസാ നബി (അ) തുടങ്ങി എല്ലാ നബിമാരും തൗറാത്തിലും സബൂറിലും മുഹ്ജിസാത്തുക്കളുടെ കിത്താബുകളിലും തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അദ്ദേഹം അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. ഈസാ അൽ മസീഹാകട്ടെ സഫർ തുടരുകയാണെന്നു ഭാവിച്ചു. 29അവര്‍ ഈസാ അൽ മസീഹിനെ ഇക്രാഹ് ചെയ്തു കൊണ്ടു പറഞ്ഞു: ഞങ്ങളോടു കൂടെ താമസിക്കുക. നേരം വൈകുന്നു; നഹാറിൽ അസ്തമിക്കാറായി. അദ്ദേഹം അവരോടുകൂടെ താമസിക്കുവാന്‍ കയറി. 30അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, ഈസാ അൽ മസീഹ് ഖുബ്ബൂസ് എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തു. 31അപ്പോള്‍ അവരുടെ എെന് തുറക്കപ്പെട്ടു. അവര്‍ ഈസാ അൽ മസീഹിനെ തിരിച്ചറിഞ്ഞു. പക്ഷേ, അദ്ദേഹം അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി. 32അവര്‍ പരസ്പരം പറഞ്ഞു: സബീലിൽ വച്ച് അദ്ദേഹം മുഖദ്ദിസ്സായ ലിഖിതം വിശദീകരിച്ചു കൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഖല്‍ബില്‍ തീയായിരുന്നില്ലേ? 33അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ഉർശലീമിലേക്കു റുജൂ ആയി; അവിടെ കൂടിയിരുന്ന പതിനൊന്നു പേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു. 34റബ്ബ് ഹഖായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു ളുഹൂറാക്കപ്പെട്ടു എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 35സബീലിൽ വച്ചു സംഭവിച്ചതും ഖുബ്ബൂസ് മുറിക്കുമ്പോള്‍ തങ്ങള്‍ ഈസാ അൽ മസീഹിനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.