അർമിയാ 24יִרְמְיָהוּ (Yirmiyahu)
രണ്ടു കുട്ട അത്തിപ്പഴം
24 1ബാബീൽ മലിക്കായ ബുഖ്ത്തുനസര്‍ യഹൂയാക്കിമിന്റെ ഇബ്നും യൂദാരാമലിക്കുമായ യക്കോണിയായെയും യൂദായിലെ പ്രഭുക്കന്‍മാരെയും ശില്‍പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബീലിലേക്കു നാടുകടത്തിയതിനു ശേഷം റബ്ബുൽ ആലമീൻ എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ഇലാഹീബൈത്തിന്റെ അമാമിൽ രണ്ടു കുട്ട അത്തിപ്പഴം. 2ഒരു കുട്ടയില്‍ അവ്വലിൽ മൂത്തുപഴുത്ത മേല്‍ത്തരം അത്തിപ്പഴം; മറ്റേ കുട്ടയില്‍ തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ പഴവും. 3റബ്ബുൽ ആലമീൻ എന്നോടു ചോദിച്ചു: അർമിയാ, നീ എന്തുകാണുന്നു? ഞാന്‍ പറഞ്ഞു: അത്തിപ്പഴങ്ങള്‍, നല്ലത് വളരെ നന്ന്; മോശമായത് തിന്നാന്‍ കൊള്ളാത്തവിധം തീരെ മോശം.
4അപ്പോള്‍ റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 5ഞാന്‍ ഇവിടെനിന്നു കല്‍ദായരുടെനാട്ടിലേക്ക് അബ്ദുകളായി ഇർസാലാക്കിയ യൂദാനിവാസികളെ ഈ നല്ല അത്തിപ്പഴത്തെപ്പോലെ നല്ല വരായി കരുതും. 6ഞാന്‍ അവരെ കടാക്ഷിച്ച് അവര്‍ക്കു നന്‍മ വരുത്തും; ഈ ബലദിലേക്കു തിരികെക്കൊണ്ടുവരുകയും ചെയ്യും. ഞാന്‍ അവരെ പണിതുയര്‍ത്തും, നശിപ്പിക്കുകയില്ല. ഞാന്‍ അവരെ നടും; പിഴുതുകളയുകയില്ല. 7ഞാനാണു റബ്ബുൽ ആലമീൻ എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഖൽബ് നല്‍കും. അവര്‍ എന്റെ ഖൌമും ഞാന്‍ അവരുടെ ഇലാഹുമായിരിക്കും. അവര്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരും.
8എന്നാല്‍ യൂദായിലെ മലിക്കായ സെദെക്കിയായെയും അവന്റെ പ്രഭുക്കന്‍മാരെയും ഈ അർളിൽ അവശേഷിക്കുകയോ ഈജിപ്തില്‍പോയി പാര്‍ക്കുകയോ ചെയ്യുന്ന ജറുസലെംകാരെയും തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴം പോലെ ഞാന്‍ ഉപേക്ഷിക്കും- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 9ദുനിയാവിലെ ജമീഉ മുൽക്കുകള്‍ക്കും അവര്‍ ബീഭത്‌സവസ്തുവായിരിക്കും; ഞാന്‍ അവരെ തഫ്രീഖാക്കിയ ജമാഉ മകാനിലും അവര്‍ അവജ്ഞയ്ക്കും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രവും ആയിരിക്കും. 10അവര്‍ക്കും അവരുടെ അബുമാര്‍ക്കും നല്‍കിയദേശത്തുനിന്ന് അവര്‍ ബാക്കിആകാതെ നശിപ്പിക്കപ്പെടുന്നതുവരെ അവരുടെമേല്‍ സയ്ഫും ക്ഷാമവും പകര്‍ച്ചവ്യാധിയും ഞാന്‍ ഇർസാലാക്കും.