സൂറ അൽ-യിശായ്യാ 13

יְשַׁעְיָהוּ (Yeshayahu)

ഖൌമുകള്‍ക്കെതിരേ ബാബീൽ

13 1ആമോസിന്റെ ഇബ്നായ യിശയ്യായ്ക്ക് ബാബീലിനെ സംബന്ധിച്ചുണ്ടായ റുഅ് യാ.

2മൊട്ടക്കുന്നില്‍ അലാമത്ത് റഫ്ആക്കുവിന്‍. അവരോട് അഅ് ലാ സൌത്തില്‍ വിളിച്ചുപറയുവിന്‍. അമീറുകളുടെ ബാബുകള്‍ക്കുള്ളില്‍ ദാഖിലാകാൻ കൈവീശി അവര്‍ക്ക് അലാമത്ത് നല്‍കുവിന്‍.

3ഞാന്‍ തന്നെ എന്റെ ഖുദ്ദൂസായ ജുന്ദുമാരോടു കല്‍പിച്ചു. എന്റെ ഗളബ് നടപ്പാക്കുന്നതിന് എന്റെ ഉജ്ബിൽ ഫഖ്റ്കൊള്ളുന്ന ശുജാഇകളായ ജുന്ദികളെ ഞാന്‍ നിയോഗിച്ചു.

4അതാ, ജബലുകളിൽ കബീറായ ജുംഹൂറിന്റേതുപോലുള്ള ആരവം! മുൽക്കുകളുടെ അലര്‍ച്ച! ഖൌമുകള്‍ ഒന്നിച്ചുചേരുന്ന സൌത്ത്! ജുൻദുകളുടെ റബ്ബൽ ആലമീൻ ജുൻദിനെ സ്വഫ്ഫായി നിർത്തുന്നു!

5അർളിനെ ഒന്നാകെ ഹലാക്കാക്കാന്‍ റബ്ബൽ ആലമീനും അവിടുത്തെ സഖത്തിന്റെ സിലാഹുകളും ബഈദ് അർളിൽനിന്ന്, സമാഇന്റെ ഹദ്ദുകളില്‍ നിന്ന്, വരുന്നു.

6അഅ് ലാ സൌത്തില്‍ ബുകാആക്കുവിന്‍. റബ്ബൽ ആലമീന്റെ യൌമ് ഇഖ്തിറാബാക്കിയിരിക്കുന്നു. അൽഖാദിരില്‍നിന്നുള്ള ഹലാക്ക്പോലെ അതുവരും.

7കുല്ലു യദ്കളും ളഈഫാകും. എല്ലാവരുടെയും ഖൽബ് ഉരുകും.

8അവര്‍ ഹയ്റാനാകും. ശദീദായ അലമും കആബയും അവരെ ഇബ്തിലാആക്കും. മഖാളെടുത്തവളെപ്പോലെ അവര്‍ പിടയും. അവര്‍ പരസ്പരം തുറിച്ചുനോക്കുകയും അവരുടെ വജ്ഹ് ജ്വലിക്കുകയും ചെയ്യും.

9ഇതാ, റബ്ബൽ ആലമീന്റെ ശിദ്ദത്തിന്റെ യൌമ് ഹാളിറായിരിക്കുന്നു. അർളിനെ ഖറാബാക്കാനും ആസ്വികളെ ഹലാക്കാക്കാനും ഗളബോടും ഗയ്ളോടുംകൂടെ അതു വരുന്നു.

10സമാഇലെ മജ്മുകളും ബുറൂജും നൂർ തരുകയില്ല. ശംസ് ത്വുലൂഇല്‍ത്തന്നെ ഇരുണ്ടുപോകും. ഖമർ നൂർ തരികയില്ല.

11ദുനിയാവിനെ അതിന്റെ ശർറ് നിമിത്തവും ശർറുടയവരെ അവരുടെ ളുൽമ് നിമിത്തവും ഞാന്‍ അദാബാക്കും. മുതകബ്ബിറിന്റെ തകബ്ബുർ ഞാന്‍ അവസാനിപ്പിക്കും. ലുത്വ്ഫില്ലാത്തവന്റെ കിബ്റ് ഞാന്‍ ശമിപ്പിക്കും.

12ഇൻസാൻ തങ്കത്തെക്കാള്‍, ഇൻസാൻവംശം ഊഫീര്‍ദഹബിനെക്കാള്‍ നാദിറാകാന്‍ ഞാന്‍ സബബാക്കും.

13റബ്ബൽ ജുന്ദിന്റെ സഖത്തില്‍, അവിടുത്തെ ഗളബിന്റെ യൌമില്‍, ഞാന്‍ സമാഇനെ ഇർതിആദ്കൊള്ളിക്കും. അർള് അതിന്റെ സ്ഥാനത്തുനിന്നിളകും.

14സ്വയ്ദാക്കപ്പെടുന്ന മാന്‍കുട്ടിയെപ്പോലെയും, റാഇയില്ലാത്ത ശാത്തുകളെപ്പോലെയും ഓരോരുത്തരും സ്വന്തം ഖൌമിന്റെ അടുത്തേക്കു തിരിഞ്ഞ്, സ്വന്തം അർളിലേക്ക് ഫിറാറായിപ്പോകും.

15കാണുന്നവനെയെല്ലാം കുത്തിപ്പിളരും; അഖ്ദാക്കുന്നവനെയെല്ലാം സയ്ഫിനിരയാക്കും.

16അവരുടെ സ്വബിയ്യുകളെ അവരുടെ അമാമിൽ വച്ചുതന്നെ നിലത്തടിച്ചു തഫ്രീഗാക്കും. അവരുടെ ബൈത്തുകള്‍ നഹബടിക്കപ്പെടും. അവരുടെ സൌജമാര്‍ ഫളീഹത്താകും.

17ഞാന്‍ മീദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു. അവര്‍ ഫിള്ളത്ത് കാര്യമാക്കുന്നില്ല; ദഹബില്‍ താത്പര്യവുമില്ല.

18അവരുടെ സഹ്മ് ശാബ്ബന്‍മാരെ ഖത് ലാക്കും. ബത്ൻ സമറത്തോട് അവര്‍ക്കു റഹ്മത്തുണ്ടാവുകയില്ല. സ്വബിയ്യുകളോട് അവര്‍ റഅ്ഫത്ത് കാണിക്കുകയില്ല.

19മുൽക്കുകളുടെ മജ്ദും കല്‍ദായരുടെ ജലാലും അഭിമാനവുമായിരുന്ന ബാബീൽ മഅബൂദ് ഹലാക്കാക്കിയ സൂദൂമും ജമൂറായുംപോലെ ആയിത്തീരും.

20അത് എന്നും ഖറാബായിരിക്കും. ജീലുകളോളം അതില്‍ ആരും പാർക്കുകയില്ല; അറബികള്‍ അവിടെ ഖയ്മ അടിക്കുകയില്ല; റാഇമാര്‍ തങ്ങളുടെ ശാത്തുകള്‍ക്ക് അവിടെ ആല ഉണ്ടാക്കുകയില്ല.

21അത് ഗാബഹയവാനുകളുടെ മൻസിലായിത്തീരും. അതിന്റെ ബൈത്തുകൾ ഓരിയിടുന്ന ജീവികളെക്കൊണ്ടു മംലൂആകും. ബനാത്തുന്നആം അവിടെ പാർക്കും. മഅസുൽ വഹ്ശ് അവിടെ തുള്ളിനടക്കും.

22അതിന്റെ ബുർജുകളില്‍ ബനാതു ആവയും ജമീലായ ബൈത്തുകളില്‍ സഅലബുകളും ഓരിയിടും. അതിന്റെ വഖ്ത് ഹാളിറായിരിക്കുന്നു. അതിന്റെ യൌമുകള്‍ ദീര്‍ഘിക്കുകയില്ല.