1 ശംവീൽ 27

שְׁמוּאֵל א׳ (Shmuel Alef)

ദാവൂദ് ഫലസ്തീനികളുടെ ബലദിൽ

27 1ദാവൂദ് ഫിക്റിലായി: ഞാന്‍ ഒരു യൌമിൽ ശാവുലിന്റെ യദ്കൊണ്ട് മൌത്താകേണ്ടി വരും. ഫലസ്തീനികളുടെ ബിലാദിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു നല്ലത്? അപ്പോള്‍ ശാവുൽ ഇസ്രായീല്‍ അതിര്‍ത്തികളില്‍ എന്നെ തലബാക്കുന്നതു മതിയാക്കും. ഞാന്‍ അവന്റെ യദിൽ നിന്നു രക്ഷപെടുകയും ചെയ്യും. 2ദാവൂദ് അറുനൂറ് സഹാബിമാരോടൊത്ത് ജത്തിലെ മലിക്കും മാവൂക്കിന്റെ ഇബ്നുമായ അക്കീശിന്റെ അടുത്തേക്കു പോയി. 3അവര്‍ ഉസ്രത്തോടെ ജത്തില്‍ അക്കീശിനോടൊപ്പം പാർത്തു. ദാവൂദിനോടുകൂടെ അവന്റെ സൌജത്തുമാരായ ജസ്രീല്‍ക്കാരി അഹിനൂവാമും നാബാലിന്റെ അറാമിൽ കാര്‍മലിലെ അബിജായിലും ഉണ്ടായിരുന്നു. 4ദാവൂദ് ജത്തിലേക്ക് ഓടിപ്പോയെന്ന് ശാവുലിന് അറിവുകിട്ടി; പിന്നെ ശാവുൽ അവനെ അന്വേഷിച്ചില്ല. ദാവൂദ് അക്കീശിനോടു പറഞ്ഞു:

5അങ്ങേക്ക് എന്നോടു രിളയുണ്ടെങ്കില്‍ നാട്ടിന്‍ പുറത്തെവിടെയെങ്കിലും ഒരു മകാൻ തരിക. ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ഖാദിം എന്തിന് ഈ മലികിയ്യ മദീനത്തില്‍ അങ്ങയോടൊത്തു താമസിക്കുന്നു? 6അക്കീശ് അന്നുതന്നെ സിക്‌ലാജ് ദൌല അവനു കൊടുത്തു. അതിനാല്‍, സിക്‌ലാജ് ഇന്നും യൂദാമലിക്കുമാര്‍ക്കുള്ളതാണ്. 7ദാവൂദ് ഒരു സനത്തും നാലു ശഹ്റും ഫലസ്തീൻ ദൌലയിൽ പാർത്തു.

8തീലാം മുതല്‍ മിസ്രിലേക്കുള്ള സബീലില്‍ ശൂര്‍വരെയുള്ള ദൌലയിൽ വസിച്ചിരുന്ന ജശൂര്യരെയും ജിര്‍സ്യരെയും അമലീക്യരെയും അവന്‍ സഹാബികളോടൊത്ത് ആക്രമിച്ചു. 9ദാവൂദ് ആ ദൌല ആക്രമിച്ചു ഹലാക്കാക്കി. നിസാഅ് രിജാൽ ഫർഖ് കൂടാതെ എല്ലാവരെയും ഖത്ൽ ചെയ്തു. ശാത്ത് നഅമുകൾ, ഹിമാറുകള്‍, ജമലുകള്‍, ലിബാസുകൾ എന്നിവ സറഖത്ത് ചെയ്ത് അക്കീശിന്റെയടുക്കല്‍ മടങ്ങിവന്നു. 10നീ ഇന്ന് ആരെയാണ് ആക്രമിച്ചത് എന്ന് അക്കീശ് ചോദിക്കുമ്പേള്‍, യൂദായ്ക്കു ജനൂബ് അല്ലെങ്കില്‍ ജറാമെല്യര്‍ക്കു ജനൂബ്, അതുമല്ലെങ്കില്‍ കീന്യര്‍ക്കു ജനൂബ് എന്നൊക്കെ ദാവൂദ് ഇജാബ പറയുമായിരുന്നു. 11ദാവൂദിന്റെ ഫിഅ്ൽ[a] 27.11 ഫിഅ്ൽ - അമൽ ആരെങ്കിലും ജത്തില്‍ അറിയിക്കുമെന്നു ഭയന്ന് അവന്‍ മർഅത്തുകളെയോ [b] 27.11 മർഅത്തുകളെയോ - നിസാഇനെയോ രിജാലിനെയോ ജീവനോടെ വിട്ടില്ല. ഫലസ്തീനികളുടെ ബലദിൽ വസിച്ചിരുന്ന സമാനത്രയും അവന്‍ ഇങ്ങനെ ചെയ്തുപോന്നു. 12അക്കീശാകട്ടെ ദാവൂദിനെ വിശ്വസിച്ചു. സ്വജനമായ ഇസ്രായീല്യരുടെ ശദീദായ ബുദ്ളിനു സ്വയം പാത്രമായതിനാല്‍ അവന്‍ എന്നും തന്റെ അബ്ദായിരിക്കുമെന്ന് അക്കീശ് കരുതി.


Footnotes